പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, തെന്മല ഡാം എന്നിവ സന്ദര്ശിക്കുന്നതിന്റെ ഒപ്പമോ അല്ലാതെയോ ഒരു ദിവസത്തെ യാത്രക്ക് പറ്റിയ മനോഹരമായ സ്ഥലമാണ്‌ റോസ് മല (Rose Mala). ഒരു പിക്നിക്ക് മൂഡില്‍ ഉള്ള യാത്ര അല്ല ഇവിടേക്ക്, കാടിനെ കാണാന്‍.. കാടിന്‍റെ വന്യതയും നിശബ്ദതയും കൂടിനെത്തുന്ന ഒരു യാത്രയാകും ശെന്തുരുണി വന്യജീവി സങ്കേതത്തില്‍പ്പെട്ട റോസ്മല സമ്മാനിക്കുന്നത്.
റൂട്ട് – റോഡ്‌ – യാത്രാ സൗകര്യങ്ങള്‍ (Route, Road and travel mode details of Rosemala)
തെന്മലയില്‍ നിന്നും തെങ്കാശി റൂട്ടില്‍ നാഷണല്‍ ഹൈവേ 744ല്‍ ആണ് ആര്യങ്കാവ് എന്ന സ്ഥലം. ഇവിടെ നിന്നും ഉള്ളിലേക്ക് പോകുന്ന റോഡ്‌ ആണ് റോസ് മലയിലേക്കുള്ള വഴി. റോഡ്‌ എന്ന് പറയാം എന്ന് മാത്രം. 1കി. മീ. ഏകദേശം എത്തുമ്പോഴേക്ക് തന്നെ റോഡ്‌ ഓഫ്‌ റോഡിന് വഴി മാറും.